കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തി. മൊയ്തീൻ പള്ളി റോഡിൽ സ്ഥിതി ചെയ്യുന്ന വി.കെ.എം ബിൽഡിങ്ങിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.തീപിടുത്തത്തെത്തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി, എക്സി.എൻജിനീയർ കെ.പി രമേഷ്, അസി. എഞ്ചിനീയർമാരായ അനി ഐസക്, അശ്വതി സി,ഓവർസിയർ സതീഷ് കെ എന്നിവർ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിൽ അനധികൃതനിർമാണങ്ങളും ചട്ടലംഘനങ്ങളും കണ്ടെത്തിയത്. കൂടാതെ തുറസ്സായ സ്ഥലംസാധനങ്ങൾ സൂക്ഷിച്ച് സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെസ്ഥാപിച്ചിട്ടില്ല. മാത്രമല്ല സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തിയതിനാൽഅപകടം ഉണ്ടായാൽ ആളുകൾക്ക് പുറത്തേക്ക് പോകുന്നതിനോ, സുരക്ഷാ പ്രവർത്തകർക്ക്അകത്തേക്ക് പ്രവേശിക്കുന്നതിനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. അനധികൃതനിർമ്മാണങ്ങൾ പൊളിച്ചുമാറ്റുന്നതിനും, തുറസ്സായ സ്ഥലം നിലനിർത്തി സുഗമമായിസഞ്ചാരം ഉറപ്പുവരുത്തുന്നതിനും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ ന്യൂബസാർ, ബിഗ് ബസാർ ഒയാസിസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങളിലെഇലക്ട്രിക് സംവിധാനം പരിശോധിക്കുന്നതിനും, സുരക്ഷാ മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതിനുംആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിന് കത്ത്നൽകുമെന്നും കോർപ്പറേഷൻ അറിയിച്ചു.
ഇതിനിടെ മിഠായി തെരുവിൽപലതവണയായി തീപ്പിടിത്തമുണ്ടായ സാഹചര്യത്തിൽ ഇതിനെ കുറിച്ച്അന്വേഷണം നടത്താനും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുവാനും ജില്ലാപോലീസ് മേധാവി എ.വി. ജോർജ് ജില്ലാ സ്പെഷൽ ബ്രാഞ്ച്എ.സി.പി. ഉമേഷ്. എ.യ്ക്ക് നിർദ്ദേശം നൽകി. ഡെപ്യൂട്ടി പോലീസ്കമ്മീഷണർ സ്വപ്നിൽഎം. മഹാജന്റെ മേൽനോട്ടത്തിൽസ്പെഷൽ ബ്രാഞ്ച്ഉമേഷ് എ.യുടെ നേതൃത്വത്തിൽ ജില്ലാസ്പെഷ്യൽ ബ്രാഞ്ചും, ടൗൺ പോലീസും അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി മേലേപാളയം, എസ്.എം. സ്ട്രീറ്റ്,കോർട്ട് റോഡ്, എം.പി. റോഡ്, ബഷീർ റോഡ്, താജ് റോഡ് തുടങ്ങി എട്ടുഭാഗങ്ങളായി തിരിച്ച് ഓരോ കെട്ടിടങ്ങളിലും കടകളിലും നിലവിലുള്ള സുരക്ഷാക്രമീകരണങ്ങൾ, അനധികൃത കൈയേറ്റങ്ങൾ, കടയിൽ നിന്നും മറ്റുംസാധനങ്ങൾ പുറത്തേക്ക് വച്ച് വഴിതടസ്സപ്പെടുത്തുന്ന കാര്യങ്ങൾ എന്നിവ ഉണ്ടായോ എന്ന് പരിശോധിക്കും.അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കകം ജില്ലാപോലീസ് മേധാവി മുമ്പാകെ സമർപ്പിക്കുമെന്ന് എ.സി.പി അറിയിച്ചു.
Content Highlights:Illegal constructions and violations were found in the building that caught fire on SM Street