Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഒരു വിഭാഗം കരുതി: ആറന്മുളയിലും വീഴ്ചയെന്ന് സിപിഎം റിപ്പോര്‍ട്ട്

by News Desk
September 15, 2021
in KERALA
0
തുടര്‍ഭരണം-ഉണ്ടാകില്ലെന്ന്-ഒരു-വിഭാഗം-കരുതി:-ആറന്മുളയിലും-വീഴ്ചയെന്ന്-സിപിഎം-റിപ്പോര്‍ട്ട്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴഞ്ചേരി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ 267 പാർട്ടി അംഗങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതായി സി.പി.എം. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ബ്രാഞ്ച് സമ്മേളനങ്ങൾ പലയിടത്തും ആരംഭിക്കാനിരിക്കേ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ചർച്ചകൾ താഴേത്തട്ടിൽ പുരോഗമിക്കുകയാണെന്ന് അറിയുന്നു.

തുടർഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കത്തുകൾ നൽകരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദേശം നൽകിയതായും പറയുന്നു.

ഇരവിപേരൂർ, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയാ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്ത് പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. തിരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിന്റെ സഹായത്തോടെ സി.പി.എം. പ്രവർത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയും പാർട്ടി അംഗങ്ങൾ പ്രവർത്തനത്തിൽനിന്ന് വിട്ടുനിന്നതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പദ്മകുമാറിന്റെ ചുമതലയിലുള്ള അവലോകന റിപ്പോർട്ട്.

കുമ്പഴ, കുളനട, ഇരവിപേരൂർ, വള്ളംകുളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേഡർമാർ വിട്ടുനിന്നത്. ഇരവിപേരൂർ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി മൂന്ന്, കിടങ്ങന്നൂരിൽ ആറ്, മല്ലപ്പുഴശ്ശേരിയിൽ ഒമ്പത്, കോഴഞ്ചേരിയിൽ മൂന്ന്, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം ഒമ്പത്, പ്രക്കാനം അഞ്ച്, ഓമല്ലൂർ 15, പത്തനംതിട്ട സൗത്ത് മൂന്ന്, പത്തനംതിട്ട നോർത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടുനിന്ന പാർട്ടി അംഗങ്ങളുടെ കണക്ക്. കൂടാതെ ഇലന്തൂരിൽ രണ്ട് എൽ.സി. അംഗങ്ങൾ വിട്ടുനിന്നതായും മല്ലപ്പുഴശ്ശേരിയിൽ എൽ.സി. അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഈ വീഴ്ച സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.അനന്തഗോപന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ദിവസം കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തകർ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണാ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. അന്ന്പാർട്ടി സംസ്ഥാന ഘടകം നേരിട്ടിറങ്ങിയാണ് പ്രശ്നം പരിഹരിച്ചത്.

Previous Post

നാടിന് കാവൽ നിന്നു, ആശ പൊരുതിവീണു

Next Post

കെസി വേണുഗോപാലിനെതിരേ തെളിവുകൾ; സോളാർ പീഡനക്കേസിൽ പരാതിക്കാരി ദൃശ്യങ്ങൾ കൈമാറി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെസി-വേണുഗോപാലിനെതിരേ-തെളിവുകൾ;-സോളാർ-പീഡനക്കേസിൽ-പരാതിക്കാരി-ദൃശ്യങ്ങൾ-കൈമാറി

കെസി വേണുഗോപാലിനെതിരേ തെളിവുകൾ; സോളാർ പീഡനക്കേസിൽ പരാതിക്കാരി ദൃശ്യങ്ങൾ കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.