Also Read:
കേരളത്തിൽ ആകെ 449 പേരാണ് 2021 ജനുവരി-ജുലൈ മാസത്തിൽ മതം മാറിയിരിക്കുന്നത്. ഹിന്ദു മതത്തിലേക്കാണ് ഏറ്റവും അധികം പേര് മതം മാറിയിരിക്കുന്നത്. 181 ആളുകളാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാമിൽ നിന്നുമാണ് ഇത്രയധികം പേര് ഹിന്ദു മതത്തിലേക്ക് ചേര്‍ന്നത്. ക്രിസ്തു മതത്തിൽ നിന്നും ഹിന്ദുമതത്തിന്റെ ഭാഗമായവരിൽ ഭൂരിഭാഗവും ദളിതരാണ്.
Also Read:
166 പേരാണ് ക്രിസ്തു മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേര്‍ന്നത്. 15 പേര് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേര്‍ന്നു. ആകെ 211 പേര് ക്രിസ്തു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിൽ ചേര്‍ന്നിട്ടുണ്ട്. ഈ കാലയളവിൽ 108 പേരാണ് ക്രിസ്തു മതത്തിന്റെ ഭാഗമായത്. ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് 18 പേര് പോയപ്പോൾ 160 പേര് ഇസ്ലാം മതത്തിൽ ചേര്‍ന്നു. 220 പേര് ഹിന്ദു മതം ഉപേക്ഷിച്ചപ്പോൾ 181 പേര് ഹിന്ദു മതത്തിന്റ ഭാഗമായി.
Also Read:
ക്രിസ്തു മതത്തിൽ നിന്നും 166 പേരാണ് ഹിന്ദു മതത്തിന്റെ ഭാഗമായത്. ഇസ്ലാമിൽ നിന്നും 15 പേരും ചേര്‍ന്നു. ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് 115 പേരും ക്രിസ്തുമതത്തിൽ നിന്ന് 45 പേരും ചേര്‍ന്നു. ഹിന്ദു മതത്തിൽ നിന്നും 105 പേര് ക്രിസ്ത്യാനികളായപ്പോൾ മൂന്ന് പേര് മാത്രമാണ് ഇസ്ലാമിൽ നിന്നും ക്രിസ്ത്യാനികളായത്. സര്‍ക്കാരിന്റെ ഗസറ്റ് രേഖകൾ ഉദ്ധരിച്ചാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.