കൊച്ചി: തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകൾ സെഷൻസ് കോടതിയിൽ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂർത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷൻസ് കോടതി ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പാനൂർ മൻസൂർ വധക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശങ്ങളുള്ളത്. വിചാരണ വൈകുമെന്നതിനാലാണ് മൻസൂർ കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയത്.
മൻസൂർ വധം രാഷ്ട്രീയ കൊലപാതകമാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. വോട്ടെടുപ്പ് ദിവസം ഉച്ചയ്ക്ക്സിപിഎം-മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ടെന്നും ജാമ്യം നൽകികൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു.
Content Highlights: thalassery is the hub of political animosity high court