കോഴിക്കോട്> ചില സമുദായ നേതാക്കള്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമുദായ നേതാക്കള്‍ കെണിയില്‍ വീഴരുത്. മത നേതൃത്വങ്ങള്‍ പരസ്പരം ചെളിവാരി എറിയരുത്. അങ്ങനെയായല്‍ കേരളം തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകും.
ചില അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ടികള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും സതീശന് വാര്‍ത്താലേഖകരോട് പറഞ്ഞു.