പന്തളം: പന്തളം നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. കൗൺസിൽ പിരിച്ചുവിടാൻ ഓംബുഡ്സ്മാന്റെ ഉപദേശംതേടി നഗരസഭാ സെക്രട്ടറി കത്തയച്ച സംഭവത്തിലാണ് ബഹളം. ഓംബുഡ്സ്മാന്റെ ഉപദേശംതേടി കത്തുനൽകിയതിനാൽ കൗൺസിൽ ചേരുന്നതിന് നിയമവിരുദ്ധമാണെന്ന് യുഡിഎഫ്, എൽഫിഎഫ് പ്രതിനിധികൾ ആരോപിച്ചു. നഗരസഭയിലെ രേഖകളുടെ പേരിൽ സെക്രട്ടറിതന്നെ ഉന്നതങ്ങളിലേക്ക് പരാതി നൽകുന്നത്വളരെ അപൂർവമാണ്.
പഞ്ചായത്ത്രാജ് ആക്ടിന്റെ നിയമവശങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്സെക്രട്ടറി കൗൺസിൽ പരിച്ചുവിടാനുള്ള നിയമസാധുത തേടിസംസ്ഥാന സർക്കാരിന് കത്തയച്ചത്. അതിനുശേഷമുള്ള നഗരസഭയുടെ ആദ്യ യോഗമാണ് ബഹളത്തിൽ കലാശിച്ചത്. അജണ്ട പാസാക്കിയതായി നഗരസഭാ ചെയർപേഴ്സൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുഡിഎഫ്, എൽഫിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ കൗൺസിൽ യോഗം പൂർത്തിയാക്കാതെ പിരിഞ്ഞു.
നിയമപരമായ നടപടികൾ കൈക്കൊള്ളാത്തതിനാൽ കൗൺസിൽ പിരിച്ചുവിടാൻ ഓംബുഡ്സ്മാന്റെ ഉപദേശംതേടി നഗരസഭാ സെക്രട്ടറി കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽകൗൺസിൽ ചേരുന്നതിന് നിയമപരമായി തടസ്സമുണ്ടെന്നും സെക്രട്ടറി എസ്. ജയകുമാർ പറഞ്ഞിരുന്നു.
സിവിൽ കോടതിയുടെ അതേ നിയമസംവിധാനമുള്ളതാണ് ഓംബുഡ്സ്മാൻ. അതിനാൽ, നൽകിയ കത്ത് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിൽകണ്ട് കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നഗരസഭാ സെക്രട്ടറി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Content Highlights:Clash in Pandalam municipality councilors meeting