കോഴിക്കോട്> ഓമശേരി അമ്പലക്കണ്ടിയിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവ്. വവ്വാലുകളിൽ നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആനിമൽ ഹസ്ബന്ററി ഡിപ്പാർട്മെന്റ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ കെ ബേബി അറിയിച്ചു.
നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടുൾപ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുള്ള അമ്പലക്കണ്ടിയിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിദഗ്ധർ നേരിട്ടെത്തി വവ്വാലുകളെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ ലബോറട്ടറിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.