തിരുവനന്തപുരം > സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് നടപടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാകും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. അധ്യാപകർക്കുള്ള വാക്സിനേഷൻ പ്രക്രിയ ത്വരിതഗതിയിൽ ആക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍ഐആര്‍എഫ്) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിനെ പൂര്‍വ വിദ്യാര്‍ഥികൾ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.