ട്വീറ്റിൽ ഉൾപ്പെടുത്തിയ മനോജ് എന്ന് പേരുള്ള ജീവനക്കാരന്റെ ഭാര്യ അയച്ച കത്തിൽ പറയുന്നത് എത്രയും വേഗം തന്റെ ഭർത്താവിനെ ഓഫീസിലേക്ക് തിരികെ വിളിക്കണം എന്നാണ്. വർക്ക് ഫ്രം ഹോം സംവിധാനം തന്റെ ഭർത്താവിന്റെ കാര്യത്തിൽ അവസാനിപ്പിക്കണം എന്നും രണ്ട് വാക്‌സിനും സ്വീകരിച്ചാൽ ഓഫീസിൽ വന്നു ജോലി ചെയ്യാൻ ഭർത്താവ് യോഗ്യനാണ് എന്നും എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും ഭർത്താവ് പാലിക്കും എന്നും ഭാര്യ ഉറപ്പ് നൽകുന്നു.
സാധാരണ ഗതിയിൽ ഭർത്താക്കന്മാർ കൂടെയുണ്ടാകാൻ ഭാര്യമാർ ഇപ്പോഴും താല്പര്യപെടുമ്പോൾ മനോജിന്റെ ഭാര്യ എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു എന്നല്ലേ? അതിനുള്ള കാരണമാവും ഭാര്യ വെളിപ്പെടുത്തുന്നുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്നാൽ തങ്ങളുടെ ദാമ്പത്യജീവിതം അധികം മുന്നോട്ട് പോവില്ല എന്നാണ് ഭാര്യ പറയുന്നത്. ഭർത്താവ് ഇപ്പോൾ 10 തവണയാണ് ദിവസവും കാപ്പി കുടിക്കുന്നത് എന്നും ദിവസത്തെ പല സമയങ്ങളിൽ വീട്ടിലെ പലയിടത്തിയാണ് ഭർത്താവ് ജോലി ചെയ്യുന്നത് എന്നും ഭാര്യ പറയുന്നു. ഈ ജോലി ചെയ്യുന്ന ഇടങ്ങളെല്ലാം അലങ്കോലമാക്കിയാണ് ഭർത്താവിന്റെ ജോലി മുന്നോട്ട് പോവുന്നത്. കഴിഞ്ഞില്ല, ഭർത്താവ് ഇടക്കിടക്ക് ഭക്ഷണം വേണം എന്നാവശ്യപെടുന്നുണ്ട്. പലപ്പോഴും ഓഫീസിൽ നിന്നും കോൾ വരുമ്പോൾ കക്ഷി ഉറക്കം തൂങ്ങുന്നതും സ്ഥിരം കാഴ്ചയാണ് എന്ന് ഭാര്യ പറയുന്നു.
തനിക്ക് രണ്ട് കുട്ടികളുടെ കാര്യം നോക്കാനുണ്ട് എന്നും അതിനിടെ മേല്പറന കാര്യങ്ങൾക്കായി സമയം ചിലവിടാൻ സാധിക്കാത്തതിനാൽ ഭർത്താവിനെ എത്രയും പെട്ടന്ന് ഓഫീസിലേക്ക് തിരികെ വിളിക്കണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.