കോട്ടയം: കേരളത്തിൽ ലൗജിഹാദുംനാർക്കോട്ടിക് ജിഹാദും സജീവമാണെന്നപാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരേയാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുവാൻ അൾത്താര ഉപയോഗിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക്കുറിപ്പിൽ പറഞ്ഞു.
സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനുംപ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കംകൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർഒഴിവാക്കണം, അദ്ദേഹംഫെയ്സ്ബുക്ക്കുറിപ്പിൽ പറഞ്ഞു.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെനിലപാടിനെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരു കുറിപ്പുംബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.നാർക്കോട്ടിക് പ്രശ്നത്തിന്ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്നും അതിന്റെനിറം സാമൂഹ്യവിരുദ്ധതയുടേതാണെന്നുമുള്ള പിണറായിയുടെ നിലപാടിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ്.
ആയുധം കൊണ്ട് കീഴടക്കാൻ കഴിയാത്തിടത്ത് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തിൽ ഇതിനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കള്ളറങ്ങാട്ടിന്റെ കഴിഞ്ഞ ദിവസത്തെപ്രസ്താവന. കത്തോലിക്ക കുടുംബങ്ങൾ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Content Highlights:geevarghese mar coorilos statement against pala bishop














