തൃശൂർ
കാർഷിക സർവകലാശാലയിലെ ജനറൽ കൗൺസിൽ യോഗം ജനറൽ കൗൺസിൽ അംഗങ്ങൾ ബഹിഷ്കരിച്ചു. സർവകലാശാലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനവും നടത്തി. വ്യാജ ബയോഡാറ്റ നൽകി പദവി നേടിയെന്ന ആരോപണം നേരിടുന്ന വൈസ് ചാൻസലർ, സ്ഥാനത്തുനിന്ന് മാറി അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഉയർന്ന തലത്തിലുള്ള യോഗ്യതയില്ലെന്ന ആരോപണം നിഷേധിക്കാത്ത സാഹചര്യത്തിൽ പദവിയിൽ തുടരാനുള്ള ധാർമികതയും അദ്ദേഹത്തിനില്ലെന്ന് യോഗം ബഹിഷ്കരിച്ച ജനറൽ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. ജനറൽ കൗൺസിൽ അംഗങ്ങളെ അപമാനിക്കുന്ന സമീപനമാണ് സ്ഥിരീകരിക്കുന്നത്.
നിർത്തിവച്ച യോഗത്തിലെ അജൻഡയിൽ നിന്നും മൂന്നെണ്ണം മാത്രം ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ ജനറൽ കൗൺസിൽ യോഗം ചേർന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന ഈ സമീപനം പ്രതിഷേധാർഹമാണെന്നും ജനറൽ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.