തൃശൂര്‍> മത്സ്യവില്പ്പനയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കട ആക്രമിച്ച് മുങ്ങിയ പ്രതികളെ മഹാരാഷ്ട്രയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 26ന് വടൂക്കര റെയില്‍വേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വില്‍പ്പനശാലയിലാണ് അക്രമം നടന്നത്.
വടൂക്കര അറയ്ക്കല്‍ ലിഥിന് (29), വടൂക്കര നെട്ടകത്ത് അരുണ്‍ (26), മതിലകം പാപ്പിനിവട്ടം മതില്‍മൂല പുന്നച്ചാല്‍ വിഷ്ണു (22), ഒല്ലൂക്കര കുണ്ടില്‍ സജിത്ത് (29) എന്നിവരെയാണ് നെടുപുഴ സബ് ഇന്‍സ്പെക്ടര്‍ കെ സി ബൈജുവും സംഘവും മഹാരാഷ്ട്രയിലെ നല്സപ്പോറ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് പിടികൂടിയത്.
പ്രതികള്‍ മുംബെയിലേക്ക് രക്ഷപ്പെട്ടതായി തിരിച്ചറിഞ്ഞ പൊലീസ് പിന്തുടര്ന്ന് അതിസാഹസികമായാണ് കീഴടക്കിയത്. ഒന്നാംപ്രതി ലിഥിനെതിരെ മയക്കുമരുന്ന് കേസുകളുള്‍പ്പെടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ നാലു കേസും രണ്ടാം പ്രതി അരുണിനെതിരെ കൊലപാതക ശ്രമത്തിന് ചേര്‍പ്പ് സ്റ്റേഷനില്‍ ഒരു കേസും മൂന്നാം പ്രതി ജിഷ്ണുവിനെതിരെ മതിലകം പൊലീസ് സ്റ്റേഷനില്‍ നാലു കേസും നിലവിലുണ്ട്.
എസ്ഐ എം വി പൗലോസ്, അസി. സബ് ഇന്‍സ്പെക്ടര്‍ ശ്രീനാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് കുമാര്‍ എന്നിവരും അന്വേഷകസംഘത്തിലുണ്ടായി.