തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മതമേലധ്യക്ഷന്മാർ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.
ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേൽ കുറ്റം ചാർത്തുന്നതും ശരിയല്ല. കുറ്റകൃത്യങ്ങൾക്ക് ജാതിയോ മതമോ ജെൻഡറോ ഇല്ല. കൊലപാതകങ്ങൾ, തീവ്ര നിലപാടുകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണം തുടങ്ങിയ നീചമായ സംഭവങ്ങൾ ദിവസവും അരങ്ങേറുന്നു. കടുത്ത മാനസിക വൈകല്യങ്ങൾക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വർണ വിവേചനത്തിന് തുല്യമാണെന്നും സതീശൻ ആരോപിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം