കണ്ണൂര്‍> കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴുച്ചുമൂടിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി.
രണ്ടു മാസം മുന്‍പാണ് സംഭവം നടന്നത്. സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു.പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് പരേഷ് നാഥാണ് പിടിയിലായത്.