കൊച്ചി > മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രം “ആയിഷ’ യുടെ പോസ്റ്റർ പുറത്തിറക്കി. പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്.
നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം പൂർണ്ണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സംഗീതം- എം ജയചന്ദ്രൻ, സഹനിർമ്മാണം- ഷംസുദ്ധീൻ എം ടി, ഹാരിസ് ദേശം, പി ബി അനീഷ്, സക്കറിയ വാവാട്. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവ്വഹിക്കുന്നു.
എഡിറ്റർ-അപ്പു എൻ ഭട്ടതിരി,കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ, ചമയം- റോണക്സ് സേവ്യർ, ശബ്ദ സംവിധാനം-ടോണി ബാബു,ഗാനരചന-ബി കെ ഹരി നാരയണൻ, സുഹൈൽ കോയ , നിർമ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിർമ്മാണ നിർവ്വഹണം- റിന്നി ദിവകർ,ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റിൽസ്-രോഹിത് കെ സുരേഷ്,ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വാർത്ത പ്രചരണം -എ എസ് ദിനേശ്. 2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.