Also Read :
പകുതി വീതം കുട്ടികള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം ഉണ്ടാക്കും. അതേസമയം, നിലവിൽ സി എഫ് എൽ ടി സികളിലും ക്വാറാന്റൈൻ കേന്ദ്രങ്ങളുമായി പ്രവർത്തിക്കുന്ന കോളേജുകള്‍, ഹോസ്റ്റളുകള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാക്കും.
ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും പിടിഎയുടേയും സഹായം തേടും. ക്ലാസുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉൾപ്പെടുത്തി കൊവിഡ് ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read :
കോളേജുകളിൽ കൊവിഡ് ജാഗ്രതാ സമിതികള്‍ ഉണ്ടാക്കണം. വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിക്കണം. രോഗം വന്നാൽ സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ക്വാറന്റീൻ. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സൗകര്യമൊരുക്കും.
ക്ലാസുകള്‍ തുടങ്ങുന് മുൻപ് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുു ഡോസ് വാക്സിനെങ്കിലും നൽകണമെന്ന് തീരുമാനമെടുത്തു. വിദ്യാര്‍ത്ഥികളുടെ വാക്സിനേഷനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കും. ഒരു ഡോസ് വാക്സിനെങ്കിലും ലഭിക്കാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കി സ്ഥാപന മേധാവികള്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Also Read :
സാനിറ്റൈസര്‍, സോപ്പ് എന്നിവ കോളേജുകളില്‍ ലഭ്യമാക്കും. നേരിട്ടും ഓൺലൈനായും ക്ലാസുകള്‍ നടത്തണം. ക്ലാസുകളുടെ ക്രമം സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. ക്ലാസുകളുടെ ക്രമം സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം.
ക്ലാസുകൾ സംബന്ധിച്ച് അതത് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കാം. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍തിയിരിക്കുന്ന നിര്‍ദ്ദേശം. സെല്‍ഫ് ഫിനാൻസ് കോളേജുകളുടെ ഫീസ്, ലൈബ്രറി, ലാബുകൾ എന്നിവയ്ക്ക് ഫീസ് ഇളവ് നൽകിയിരുന്നു. തുറന്നാൽ ഫീസുകൾ അടയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.