കേസിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഏഴ് തെളിവുകൾ കൈമാറുമെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. എആർ സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം ഏറ്റുവാങ്ങി എൽഡിഎഫിൽ ഒറ്റപ്പെടുന്നതിനിടെയാണ് ജലീൽ വീണ്ടും ഇഡി ഓഫീസിൽ എത്തിയത്.
Also Read:
ചന്ദ്രിക വിവാദത്തിൽ ഈ മാസം രണ്ടിന് ജലീൽ ഇഡി ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങളും തെളിവുകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലീൽ അന്ന് പറഞ്ഞിരുന്നു. ചന്ദ്രിക അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ജലീൽ തെളിവ് നൽകുന്നത്.
ഇഡിക്കു മുന്നിൽ ഹാജരാകുന്നതിനു മുമ്പ് ജലീൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഇന്നു രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
അതേസമയം, എആ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
“കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലകളല്ല. സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോൾ അതിൽ ഒരു ഹൈക്കോടതി വിധി ഉള്ളതിനാലാണ് നടപടിയിലേക്ക് നീങ്ങാത്തത്.”
Also Read:
“സാധാരണ ഗതിയിൽ ഉന്നയിക്കേണ്ട ഒരു ആവശ്യമല്ല അത്. അങ്ങനെ ഉന്നയിക്കുന്നത് ശരിയല്ല. ഇവിടെ അന്വേഷിക്കാനുള്ള സംവിധാനമുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. ആ അന്വേഷണം തുടർന്നു നടക്കാതിരിക്കുന്നത് കോടതിയുടെ ഇടപെടൽ മൂലമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അപ്പോൾ അന്വേഷണത്തിന് യാതൊരു തടസവും ഉണ്ടാകില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നടപടി അതിന്റെ ഭാഗമായി ഉണ്ടാകും.” മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വിഷയത്തോട് പ്രതികരിച്ചത്.
സഹകരണം സംസ്ഥാന വിഷയമാണ്. സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാന്‍ ഇഡി പരിശോധന ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ടെന്നുമായിരുന്നു സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചത്. വിഷയം ജലീല്‍ തന്നെ അറിയിച്ചിട്ടില്ല. എആര്‍ നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ വന്നത് ഇപ്പോളാണ്. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്‍റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.