Also Read :
മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Also Read :
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളിലല്ല മറിച്ച് ഡിപ്പോകളിലാണ് മദ്യവിൽപ്പനശാലകൾ തുറക്കുകയെന്ന് വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ എത്തിയിരുന്നു. മന്ത്രി നേരത്തെ നടത്തിയ പ്രസ്താവനക്ക് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിശദീകരണം.
ബസ് സ്റ്റാന്റുകളില്‍ അല്ല മദ്യവില്‍പന നടത്തുക. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സില്‍ സ്ഥലം ഉണ്ടെങ്കില്‍ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനമല്ല. ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് നില്‍ക്കുന്നതായും ആന്റണി രാജു പറഞ്ഞു.
അതേസമയം, കൊവിഡ് ലോക്ഡൗൺ പ്രതിസന്ധികളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ശമ്പള വിതരണം അടക്കം മുടങ്ങിയിരിക്കുകയാണെന്നും ഇനി സര്‍ക്കാര്‍ സഹായം ലഭിച്ചാൽ മാത്രമേ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ സാധിക്കുവെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read :
സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായം പൂര്‍ണമായി അവസാനിച്ചതായും കൂടുതൽ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
80 കോടി രൂപയാണ് ശമ്പളത്തിനായി ഇനി വേണ്ടത്. ശമ്പള വിതരണം ഈ മാസം വൈകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 13ന് ശേഷം മാത്രമേ ശമ്പള വിതരണം ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read :
നിലവിൽ 2500 കെഎസ്ആര്‍ടിസി ബസുകളാണ് നിരത്തിലുള്ളത്. ഇതിൽ നിന്നുള്ള വരുമാനത്തിൽ ശമ്പളം നൽകാൻ സര്‍ക്കാരിന് സാധിക്കില്ല. അധിക വരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങിയതായും മാധ്യമറിപ്പോര്‍ട്ടിൽ പറയുന്നു.