ഒരു മാസം മുൻപായിരുന്നു ഇടുക്കി മുരിക്കാശേരി സ്വദേശിയായ യുവതി കാമുകനൊപ്പം രഹസ്യമായി ഇറങ്ങിപ്പോയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തതോടെ യുവതി ഇറങ്ങിപ്പോകുയായിരുന്നു. തുടര്‍ന്ന് മൂന്നാറിലെ കാമുകൻ്റെ വീട്ടിലെത്തിയ യുവതി ഇവിടെ ഒരു മാസത്തോളം താമസിക്കുകയായിരുന്നു. ഇതിനു ശേഷമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
Also Read:
യുവാവിനെ പിരിയാൻ തനിക്ക് കഴിയില്ലെന്ന് യുവതി അറിയിച്ചതോടെ കാമുകൻ്റെ കുടുംബം ഇവരുടെ ബന്ധം അംഗീകരിച്ചു. കാമുകിയെ വിവാഹം ചെയ്യാൻ യുവാവിൻ്റെ വീട്ടുകാര്‍ സമ്മതിച്ചതോടെ രണ്ടാഴ്ച മുൻപ് യുവാവിൻ്റെ വീട്ടുകാരെ ഉള്‍പ്പെടുത്തി മനസ്സമ്മതം നടത്തിയിരുന്നു. ഈ ചടങ്ങിനിടെ യുവാവിൻ്റെ വീട്ടുകാര്‍ക്കൊപ്പം നിരവധി ഫോട്ടോകള്‍ക്കും യുവതി പോസ് ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ മൂന്നാറിലെ പള്ളിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. കൊവിഡ് 19 മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പരമാവധി ആളുകളെ കുറച്ചാണ് ക്ഷണിച്ചത്. യുവാവിൻ്റെ അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിനായി രാവിലെ പുതിയ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ യുവതി രാവിലെ എട്ടു മണിയ്ക്ക് പള്ളിയിൽ വെച്ചു നടന്ന പ്രാര്‍ഥനയിലും പങ്കെടുത്തു. എന്നാൽ ഇതിനു ശേഷം ശുചിമുറിയിൽ പോകണമെന്നു പറഞ്ഞു യുവതി പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു.
Also Read:
എന്നാൽ പിന്നീട് യുവതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണം നടത്തിയതോടെ യുവതിയുടെ സുഹൃത്തുക്കളെയും കാണാനില്ലെന്നു ബന്ധുക്കള്‍ മനസ്സിലാക്കി. തുടര്‍ന്ന് സുഹൃത്തുക്കളിൽ ഒരാളെ യുവാവിൻ്റെ കുടുംബം ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്നു യുവതി അറിയിക്കുകയായിരുന്നു.
വിവാഹത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങിയതിനും ഭക്ഷണം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തതിനു ലക്ഷങ്ങള്‍ നഷ്ടമായെന്നാണ് യുവാവിൻ്റെ കുടുംബം പറയുന്നത്. ഇതിനായി വൻതുക കടമെടുത്തെന്നും ഇവര്‍ പറയുന്നു. യുവതിയ്ക്കെതിരെ കാമുകൻ്റെ കുടുംബം പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല.