രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം- മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന രണ്ട് വാക്‌സിനുകളായ കൊവിഷീല്‍ഡും കോവാക്‌സിനും കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണ്- മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാല് മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പോളി ടെക്നിക്ക്, മെഡിക്കൽ വിദ്യാഭ്യാസം, ബിരുദം-ബിരുദാനന്തര ബിരുദ സ്ഥാപനങ്ങളാണ് തുറക്കുന്നത്. കോളേജിലെത്തുന്ന എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തെന്ന് ഉറപ്പാക്കണം. അധ്യാപകർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും മറ്റ് ജീവനക്കാരേയും ഉൾക്കൊള്ളിച്ച് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കോളേജുകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. അവസാന വർഷ വിദ്യാർത്ഥികൾക്കായിരിക്കും ആദ്യഘട്ടത്തിൽ പരിഗണന നൽകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന ആരും ക്യാമ്പസ് വിട്ട് പുറത്തുപോകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്ലൊരു വിഭാഗം അധ്യാപകർ വാക്സിൻ സ്വീകരിച്ചിരുന്നു. ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകി വാക്സിൻ നൽകും. എങ്ങനെയാണ് ക്ലാസുകൾ നടത്തുന്നതെന്ന് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും- മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.