കൊച്ചി > എംഡിഎംഎ പിടികൂടിയ കേസിൽ പണം നിക്ഷേപിച്ചവരെ എക്സൈസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച 20 പേരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
മുഖ്യപ്രതികളുടെ ബന്ധുവിന്റെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം നിക്ഷേപിച്ചത് കണ്ടെത്തിയിരുന്നു. ഇത് മയക്കുമരുന്ന് ഇടപാടിനായിരുന്നെന്നാണ് സൂചന.
പണം നിക്ഷേപിച്ചവർക്ക് നോട്ടീസ് നൽകിയതായി എക്സൈസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പ്രതികൾ നിരവധി എടിഎം കാർഡുകൾ ഉപയോഗിച്ചിരുന്നു. ഈ കാർഡ് ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും. കേസിലെ ആറാംപ്രതി ത്വയ്ബ ഔലാദുമായി തെളിവെടുപ്പ് ആരംഭിച്ചു. ഇവർ പേയിങ് ഗസ്റ്റായും അല്ലാതെയും കാക്കനാടും പരിസരത്തും മറ്റൊരു പ്രതിയായ ശ്രീമോനുമൊന്നിച്ച് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തും താമസിച്ചിരുന്നു.