ഒരു കനേഡിയൻ ഫ്ലൈറ്റ് അറ്റൻഡന്റ് ടിക് ടോക്കിൽ ഇതിനുള്ള മറുപടിയായി എത്തി. സ്വൂപ്പിനായി ജോലി ചെയ്യുന്ന കെയ്‌ലി “പുതിയ വിമാനങ്ങൾക്കും ആഷ്ട്രേ ഉണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ?” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലും ഫ്രഞ്ചിലും ‘നോ സ്മോക്കിംഗ്’ എന്നെഴുതിയ ബോർഡ് സഹിതമാണ് ഒരു വിമാനത്തിലെ ആഷ്ട്രേയുടെ വീഡിയോ കെയ്‌ലി പോസ്റ്റ് ചെയ്തിരിക്കുന്നത്.
കെയ്‌ലിയുടെ ചോദ്യത്തിന് മറുപടിയായി ഒരാൾ “ആരും കാണാതെ സിഗററ്റ് വലിച്ചാലും വേസ്റ്റ് പിന്നിൽ ഇടുന്നതിനു പകരം സുരക്ഷിതമായ ഒരിടത്തിടാനാവും ആഷ്ട്രേ ക്രമീകരിച്ചിരിക്കുന്നത്” എന്ന് കുറിച്ചു. മറ്റൊരാളുടെ അഭിപ്രായത്തിൽ സിഗററ്റ് ‘നോ സ്‌മോക്കിങ്’ ബോർഡ് കണ്ടാൽ ചിലർക്ക് ഒന്ന് വലിക്കാൻ തോന്നും. അവർ എങ്ങനെയെങ്കിലും പുകവലിക്കും. അപ്പോൾ അവരെ കയ്യോടെ പിടിച്ച ശേഷം തോണ്ടി മുതൽ സൂക്ഷിക്കാനാവും ആഷ്ട്രേ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
അതെ സമയം മൂന്നാമതൊരാൾ പറഞ്ഞത്, “എന്തെങ്കിലും കാരണവശാൽ വിമാനത്തിൽ കയറുന്നതിന് മുൻപ് പോക്കറ്റിലോ മറ്റോ കിടക്കുന്ന സിഗരറ്റ് ഒഴിവാക്കാൻ നിങ്ങൾ മറന്നു പോയിട്ടുണ്ടെങ്കിൽ ഇടാനുള്ള സ്ഥലമാവും ഈ ആഷ്ട്രേ” എന്നാണ്. യഥാർത്ഥത്തിൽ അത് തന്നെയാണ് ഇപ്പോഴും സ്ഥാപിക്കുന്നതിന്റെ പിന്നിലെ ലോജിക് എന്ന് കെയ്‌ലി വീഡിയോയിലൂടെ വ്യക്തമാക്കുന്നു.