തൃശൂർ> പുത്തൂർ പഞ്ചായത്തിൽ വെട്ട്ക്കാട് തമ്പുരാട്ടി മൂലയിൽ മിന്നൽ ചുഴലിക്കാറ്റിൽ കനത്ത നാശം. നിരവധി വീടുകൾ തകർന്നു. നൂറ് കണക്കിന് മരങ്ങൾ വീണു. ബുധനാഴ്ച്ച പുലർച്ചെ നാലേ മുക്കാൽ നേരത്താണ് കാറ്റ് വീശിയത്.
സുവോളജിക്കൽ പാർക്കിന് സമീപത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. മലയോര മേഖലയായ മാഞ്ചേരിയിൽ 8 വിടുകളും, തമ്പുരാട്ടിമൂലയിൽ 10 വീടുകളും തകർന്നു. 25 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ പറ്റി.
നൂറ് കണക്കിന് തേക്ക് മരങ്ങൾ, റബർ, 3000 ത്തോളം നേന്ത്രവാഴകൾ, എന്നിവയും നശിച്ചു. കാലിതൊഴുത്തുകൾ, ട്രസുകൾ എന്നിവയും തകർന്നു. നിരവധി വൈദ്യൂതി പോസ്റ്റുകൾ ഒടിഞ്ഞ് വീണ് വൈദ്യൂതി ബന്ധം നിലച്ചു.