ന്യൂഡൽഹി
ഉത്തർപ്രദേശിനു പിന്നാലെ ഡൽഹിയിലും ഡെങ്കിപ്പനി പടരുന്നു. ആഗസ്ത് അവസാനംവരെ 124 ഡെങ്കി രോഗികള്‍ റിപ്പോർട്ട് ചെയ്തു. 2018ന് ശേഷം ഇത്ര രോഗികള്‍ ആദ്യം. ആഗസ്തിൽമാത്രം ഡൽഹിയിൽ 72 ഡെങ്കി രോഗികള്‍. 57 പേർക്ക് മലേറിയയും 32 പേർക്ക് ചിക്കൻഗുനിയയും സ്ഥിരീകരിച്ചു.
ആശുപത്രികൾക്ക് ഡല്‍ഹി സര്‍ക്കാര്‍ ജാഗ്രതാ നിർദേശം നൽകി. യുപിയിലെ ഫിറോസാബാദിൽ ഡെങ്കി ബാധിച്ച് 51 പേർ മരിച്ചു. കൂടുതലും കുട്ടികള്‍. രോഗം കണ്ടെത്താൻ തുടക്കത്തിൽ യുപി സർക്കാരിനായില്ല.