തിരുവനന്തപുരം > കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറ്റവുമധികം ചർച്ച ചെയ്ത വിഷയമാണ് ഐഎസ്ആര്ഒയുടെ ചരക്ക് വാഹനം തടഞ്ഞ സംഭവം. ഐഎസ്ആര്ഒയുടെ വിന്ഡ് ടണല് പദ്ധതിയ്ക്കായി മുംബൈയില്നിന്ന് കപ്പല് മാര്ഗം കൊല്ലത്തും അവിടെനിന്ന് റോഡ് മാര്ഗം തുമ്പയിലേക്കും വന്ന വാഹനമാണ് വേളി പാലത്തിന് സമീപം തടഞ്ഞത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേര്ക്കെതിരെ തുമ്പ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ചിലർ വിഷയം സിഐടിയുവിന്റെ പേരിലാക്കാനും ശ്രമം നടത്തുന്നുണ്ട്. വാഹനം തടഞ്ഞതും നോക്കുകൂലി ചോദിച്ചതും സിഐടിയു തൊഴിലാളികൾ ആണെന്നാണ് ബോധപൂർവ്വം വ്യാജപ്രചരണം നടത്തുന്നത്. എന്നാൽ ഒരു തൊഴിലാളി യൂണിയന്റേയും അംഗങ്ങൾ ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. മാധ്യമ വാർത്തകളിലും ഇത് പരാമർശിക്കുന്നില്ല.
വ്യാജ പ്രചാരണത്തിൽ സിഐടിയുവിന്റെ ഔദ്യോഗിക പ്രസ്താവന:
സ്വകാര്യ ഫാക്ട്ചെക്കിനോട് തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസർ രാജീവ് പറഞ്ഞത്: ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി തുടങ്ങി യാതൊരു തൊഴിലാളി സംഘടനയും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. പ്രതിഷേധക്കാർ പ്രദേശവാസികളായിരുന്നു. ഇവർ ഒരു ഇടവകയ്ക്ക് കീഴിൽ സ്വതന്ത്ര സംഘടന രൂപീകരിക്കുകയായിരുന്നു. നാട്ടുകാരല്ലാതെ അംഗീകൃത തൊഴിലാളി സംഘടനകൾ ആരുംതന്നെ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല എന്ന് തുമ്പ സബ് ഇൻസ്പെക്ടർ അശോകും വ്യക്തമാക്കി.