ചെന്നൈ : തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ നിർമ്മാണ കമ്പനി 2ഡി എൻ്റർടെയ്ൻമെൻ്റ്, സഹോദരനും സൂപ്പർ താരവുമായ കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന പുതിയ ചിത്രം ‘ വിരുമൻ തുടക്കമായി.
പരുത്തി വീരൻ ‘ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയനായ മറിയ കാർത്തിക്ക്, ഗ്രാമീണ വേഷത്തിൽ വൻ വിജയം നേടി വഴിത്തിരിവ് നൽകി കൊമ്പൻ ൻ്റെ സംവിധായകൻ മുത്തയ്യയും കാർത്തിയും വീണ്ടും ഒന്നിക്കുന്ന വിരുമൻ’ പൂജ ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ വൻതാരപ്രഭയിൽ ചെന്നൈയിൽ നടന്നു. പ്രശസ്ത സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കർ പുതുമുഖ നായികയായി കാർത്തിയോടൊപ്പം അഭിനയിക്കുന്നു.
രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ വിരുമൻ ‘ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.സി.കെ. അജയ് കുമാർ വാർത്താ വിതരണം.
ഏറെ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്രു എന്നിവയ്ക്ക് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ താരദമ്പതികളായ സൂര്യയും ജോതിയും നിർമ്മിക്കുന്ന വിരുമൻ്റെ ചിത്രീകരണം സെപ്റ്റംബർ 18 മുതൽ തേനിയിൽ ആരംഭിക്കും.