‘കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന സമരം പത്താം മാസത്തിലും തുടരുകയാണ്. അഞ്ഞൂറിലധികം കർഷകർ രക്തസാക്ഷികളായ ഈ സമരം പല മാർഗങ്ങളിലൂടെയും തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചെങ്കിലും അതൊക്കെയും വൃഥാവിലായി. ഒരു ചർച്ചക്കും തയ്യാറല്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ നിരവധി തവണ കർഷകരുമായി ചർച്ച നടത്താൻ നിർബന്ധിതരായി. എന്നാൽ കർഷകരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിർബന്ധബുദ്ധിയാണ് കേന്ദ്രം ഇപ്പോഴും പ്രകടിപ്പിക്കുന്നത്’ സിപിഎമ്മിന്റെ പ്രസ്താവന പറയുന്നു.
Also Read :
കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നും, മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും, നാഷണൽ മോണട്ടൈസേഷൻ പൈപ്പ്ലൈൻ (എം.എൻ.പി) ഉപേക്ഷിക്കണമെന്നും, തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ 9ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം വിജയിപ്പിക്കണമെന്നും സിപിഎം അഭ്യർത്ഥിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സ്രെകട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
Also Read :
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ പ്രതിഷേധത്തിന് സിപിഐ എം ക്രേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ളത്.
Also Read :
“കൊവിഡ് മഹാമാരി മറയാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കോര്‍പറേറ്റുവല്‍ക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായ ശക്തമായ പ്രതിഷേധം ജനകീയ പ്രതിഷേധത്തില്‍ ഉയരണം. തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടമായി ദുരിതത്തില്‍ കഴിയുന്ന രാജ്യത്തെ കോടിക്കണക്കിനായ സാധാരണക്കാര്‍ക്കുമേല്‍ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. കടലും ആകാശവും മണ്ണുമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണ് ക്രേന്ദ്രം. പാര്‍ലമെന്റില്‍ പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും ബഹുജനങ്ങളോട് അഭ്യര്‍ഥിക്കുന്നു” സിപിഐ എം സംസ്ഥാന സ്രെകട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.