തിരുവനന്തപുരം> കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ
റിലേ സത്യഗ്രഹം ആരംഭിച്ചു. റിലേ സത്യാഗ്രഹ സമരം രാജ്ഭവന് മുന്നിൽ സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.
കുതിച്ചുയരുന്ന ഇന്ധനവില വർധനയ്ക്കും വർധിക്കുന്ന തൊഴിലില്ലായ്മയ്ക്കും വാക്സിൻ വിതരണത്തിലെ അനാസ്ഥയ്ക്കുമെതിരെ ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് സത്യഗ്രഹം.
തിങ്കളാഴ്ച ആരംഭിച്ച സത്യഗ്രഹം വെള്ളിയാഴ്ച ചക്രസ്തംഭന സമരത്തോടെ സമാപിക്കും. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ചക്രസ്തംഭന സമരത്തിന്റെ പ്രചാരണാർഥം ബ്ലോക്ക് കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും.