തിരുവനന്തപുരം > രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ മലയാളി അധ്യാപകർക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. തൃശൂർ വരവൂർ ജിഎൽപി സ്കൂൾ ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്കരൻ, കഴക്കൂട്ടം സൈനിക് സ്കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്എൽറ്റിജിറ്റി (ലൈബ്രേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചത്.
പുരസ്കാര ജേതാക്കളെ അനുമോദിച്ച മന്ത്രി മുഖ്യമന്ത്രിയ്ക്ക് വേണ്ടിയും ആശംസകൾ നേർന്നു. കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻബാബുവും പങ്കെടുത്തു.