മുസഫർനഗർ > ഉറഞ്ഞുതുള്ളുന്ന പേമാരിയെ അവഗണിച്ചും കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലേക്ക് കര്‍ഷകപ്രവാഹം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനു കർഷകർ മുസഫർനഗര്‍ ലക്ഷ്യമാക്കി നീങ്ങുന്നു.
കർഷകർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാന്‍ കര്ഷഗ്രാമങ്ങളില് അഞ്ഞൂറോളം കേന്ദ്രങ്ങള്‍ സജീവം. ഭക്ഷണവിതരണത്തിന് നൂറോളം ട്രാക്ടറിലായി സഞ്ചരിക്കുന്ന സൗകര്യമൊരുക്കും. 100 മെഡിക്കൽ ക്യാമ്പും സജ്ജമാക്കി.
കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രക്ഷോഭത്തിന് സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന് മഹാപഞ്ചായത്തിലൂടെ വ്യക്തമാകും. കനത്ത സൂരക്ഷാ സംവിധാനമങ്ങളാണ് മുസഫര്‍നഗര്‍ പൊലീസ് ഒരുക്കുന്നത്.