തിരുവനന്തപുരം > കോവിഡ് മൂന്നാംഘട്ട പ്രതിരോധത്തിനുള്ള ‘ബി ദ വാരിയര്‍’ (പോരാളികൂ) ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കം. കോവിഡ് പ്രതിരോധത്തിന് എല്ലാവര്ക്കും പങ്കാളികളാകാമെന്നതാണ് ക്യാംപെയിന്റെ അടിസ്ഥാന സന്ദേശം. ക്യാമ്പയിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്കി പ്രകാശനം ചെയ്തു.
സ്വയം പ്രതിരോധമാണ് ഏറ്റവും മികച്ചതെന്നും ജനങ്ങള്‍ ക്യാംപെയിന്റെ ഭാഗമാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.