കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനാരോഹണം തുടങ്ങിയിട്ടും കോൺഗ്രസിൽ അടി നിർത്തൽ ആയില്ല. രമേശ് ചെന്നിത്തല്ക്കാണ് സൈബർ കോൺഗ്രസുകാരുടെ വക പൊങ്കാല. കെ സുധാകരൻ, വി ഡി സതീശൻ അനുകൂലികളാണ് ചെന്നിത്തലയുടെ ഫെയ്സ്ബുക്കിൽ ചീത്തവിളി തുടരുന്നത്.
അച്ചടക്കം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കിയിരുന്നെങ്കിൽ ഇന്നത്തെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമായിരുന്നെന്ന പ്രസ്താവനയ്ക്ക് ശേഷമാണ് കോൺഗ്രസുകാർതന്നെ ചെന്നിത്തലയെ ചീത്തവിളിച്ച് രംഗത്ത് എത്തിയത്. ഇതിനിടയിൽ ചെന്നിത്തല ബിജെപിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും സുധാകരൻ സതീശൻ അനുകൂലികൾ പറയുന്നുണ്ട്. “ഇവന് ബിജെപിയിലേക്ക് പോകണം അതിനാണ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്. ഇവനെ പോലെ അധികാരമോഹിയെ വേറെ കണ്ടിട്ടില്ല..! എന്നാണ് ഒരു കോൺഗ്രസുകാരന്റെ കമന്റ്.
“പാർട്ടിയെ എവിടെ തിരിച്ചു കൊണ്ടുവന്നു…??? 61 mla മാരുണ്ടയിരുന്ന ഈ പാർടിയെ 18 വർഷം കൊണ്ട് 21 ലെത്തിച്ചതാണോ നിങ്ങൾ രണ്ടും കൂടി ചേർന്ന് വളർത്തിയത്…??? പർട്ടിക്കുവേണ്ടി പ്രവർത്തിച്ചതിനെപറ്റി കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്…!!!. ഇത്രയും സ്നേഹം oc യോടുണ്ടായിന്നെങ്കിൽ ഇത്രയും കാലം രണ്ടുഗ്രൂപ്പായതെന്തിന്..??? അധികാരത്തിനുവൊണ്ടി അണികളെ പറ്റിക്കുകയായിരുന്നല്ലേ…??? പാർട്ടിയിൽ അച്ചടക്കത്തോടെ നേതൃത്വത്തെ അംഗീകരിച്ച് നിൽകാമെങ്കിൽ നിൽക്കുക, അല്ലെങ്കിൽ പുറത്തു പോവുക….!!!’
“താങ്കൾ കോൺഗ്രസ് പ്രസ്ഥാനത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നത്. താങ്കൾക്ക് പുതിയ നേതൃത്വത്തോട് ചേർന്നുനിൽക്കാൻ കഴിയില്ലെങ്കിൽ പാർട്ടിക്ക് പുറത്ത് പോവുക. കരുണാകരൻ പുറത്ത് പോയിട്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നിട്ടല്ലേ താങ്കൾ.പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായ മുന്നോട്ടു പോവും’. – എന്നിങ്ങനെയാണ് കമന്റുകൾ.
കോട്ടയം ഡിസിസി പ്രസിഡന്റിന്റെ സ്ഥാനമേൽക്കൽ ചടങ്ങിലെ ചെന്നിത്തലയുടെ പ്രസംഗത്തോടെയാണ് വിവിധ ഗ്രൂപ്പ് അനുകൂലികൾ കൂട്ടമായി ആക്രമണം തുടങ്ങിയത്. ഉമ്മൻചാണ്ടിയും താനും ഇനി ഒറ്റ രാഷ്ട്രീയ മനസ്സും ശരീരവുമായിരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. 17 വർഷം നേതൃത്വം വഹിച്ച തങ്ങൾ സുധാകരന്റെയും സതീശന്റെയും ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് ഉമ്മൻചാണ്ടിക്കുകൂടി വേണ്ടി ചെന്നിത്തല വ്യക്തമാക്കി.