തിരുവനന്തപുരം: സർക്കാരിന്കോടികളുടെ നഷ്ടമുണ്ടാക്കിയ മരംമുറികേസിൽ വനം, റവന്യൂഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിറങ്ങി.അന്വേഷണത്തിന് നിയമപ്രാബല്യം ഉണ്ടാവാനാണ് പ്രത്യേക ഉത്തരവ് സർക്കാർ പുറത്തിറക്കിയത്.
കേസിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ അഴിമതി, ക്രമക്കേട്, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ്വിജിലൻസ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിൽപ്രത്യേക ഉത്തരവില്ലാതെയുള്ള വിജിലൻസ് അന്വേഷണത്തിന് നിയമസാധുതയില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിൻറെ ഇപ്പോഴത്തെനടപടി.
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിക്കാൻ സർക്കാർഅനുമതി ആവശ്യമാണ്. മൂന്നു മാസത്തെ അന്വേഷണത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം നൽകിയ ശുപാർശയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയത്. വനം- റവന്യൂ വകുപ്പിലെ നാലുപേർ നിലവിൽ പ്രതിപ്പട്ടികയിലുണ്ട്.
Content Highlights: Vigillance enquiry on officials involved in tree robbery case















