കൊച്ചി > സംസ്ഥാനത്ത് നോക്കുകൂലി നിരോധനം നടപ്പായിട്ടില്ലെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് എന്തുകൊണ്ട് നടപ്പാവുന്നില്ലന്ന് വ്യക്തമാക്കി വിശദീകരണം നൽകാൻ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. നോക്കുകൂലി തടയാൻ സ്വീകരിച്ച നടപടികൾ ഒരാഴ്ചക്കകം അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകൾ തടസമുണ്ടാക്കുന്നുവെന്ന പരാതിയിൽ കൊല്ലം അഞ്ചൽ പൊലീസിന് ലഭിച്ച പരാതിയിലെ പൊലീസ് സംരക്ഷണ ഹർജിയാണ് കോടതി പരിഗണിച്ചത്. നോക്കുകൂലി സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കുമെന്ന് കോടതി പരാമർശിച്ചു.
നോക്കുകൂലി നിയമം മൂലം നിരോധിച്ചിട്ടും പരാതികൾ തുടരുന്നത്, നിയമം ഫലപ്രദമായി നടപ്പാവാത്തതുക്കെണ്ടാണന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ പൊലീസ് മേധാവിയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. ഹർജിക്കാർക്ക് തൊഴിലാളികൾ തടസങ്ങൾ ഉണ്ടാക്കന്നില്ലന്നും ക്രമസമാധാന പ്രശ്നങ്ങൾ
ഇല്ലന്നുറപ്പാക്കാനും പൊലീസിന് കോടതി നിർദേശം നൽകി.