കോഴിക്കോട്: കോൺഗ്രസിനെ സെമികേഡർ പാർട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് ശൈലി മാറ്റുകയാണ്. സംഘടനാപരമായ കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റിന്റേത് അവസാന വാക്കാണ്. ഞാൻ പ്രതിപക്ഷ നേതാവ് മാത്രമാണ്. കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താൻ സംസാരിക്കില്ലെന്നും വി.ഡി സതീശൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളിൽ സംഘടനാപരമായ മാറ്റം കോൺഗ്രസിലുണ്ടാകും.സംഘടനാ തിരഞ്ഞെടുപ്പിനോട് എതിർപ്പില്ല. കേരളത്തിൽ സംഘടന തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ തീരുമാനിക്കാനാവില്ല.അത് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും വി.ഡി സതീശൻ പറഞ്ഞു.
മരം മുറിയിലെ പ്രതികൾ ഒളിവിൽ താമസിച്ചത് എവിടെയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കണം. പോലീസിൽ ആഭ്യന്തര വകുപ്പിന് നിയന്ത്രണില്ലാതായിരിക്കുന്നു. തെറ്റ് ചെയ്യുന്ന പോലീസുകാർക്കെതിരേ നടപടിയെടുക്കുന്നല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.