പാര്‍ലമെന്‍ററി രംഗത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് രമ്യ ഹരിദാസിന് പുരസ്കാരം പ്രഖ്യാപിച്ചത്. കെ കെ ബാലകൃഷ്ണന്‍റെ ചരമദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ അനുസ്മരണ ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങിലാകും എംപിയ്ക്ക് പുരസ്‌കാരം സമ്മാനിക്കുക.
Also Read :
മുൻ വൈസ് ചാൻസലറും , ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാനുമായ ഡോ. എം സി ദിലീപ് കുമാറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ ആദ്യമാകും പുരസ്കാരം കൈമാറുന്ന ചടങ്ങ് നടക്കുകയെന്നാണ് റിപ്പോർട്ട്.
സമൂഹത്തിൽ മാറ്റങ്ങൾക്കായി പ്രയത്നിച്ച കോൺഗ്രസ് നേതാവായിരുന്നു കെ കെ ബാലകൃഷ്ണനെന്ന് അനുസ്മരണ യോഗം ഉത്ഘാടനം ചെയ്യനേ നിയുക്ത ഡി സി സി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. പിന്നോക്ക വിഭാഗത്തിനൊപ്പം , മറ്റ് വിഭാഗങ്ങളുടേയും ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു .
Also Read :
ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്ന കെ കെ ബാലകൃഷ്ണനെ അനുസ്മരിക്കാൻ മുൻകൈയ്യെടുത്ത ഗാന്ധിദർശൻ വേദി ഭാരവാഹികളെ നാട്ടകം സുരേഷ് അഭിനന്ദിച്ചു. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയർമാൻ വിനോദ് പെരുംഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി സെക്രട്ടറിയും, കെ കെ ബാലകൃഷ്ണന്‍റെ മകനുമായ കെ ബി ശശികുമാർ, കെ സി നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
Also Read :