തിരുവനന്തപുരം: അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ട് പോകാൻ കോൺഗ്രസ് ശ്രമിക്കുമെന്നും എല്ലാവർക്കും അഭിപ്രായം പറയാൻ സ്വതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും കെ.സി.വേണുഗോപാൽ. പാർട്ടി നേതൃത്വം പറയുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. പ്രയാസങ്ങൾ കേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. തനിക്ക് ഗ്രൂപ്പില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ അഭിവാജ്യഘടകങ്ങളാണെന്ന് പറഞ്ഞ കെ.സി. വേണുഗോപാൽ കേരളത്തിൽ സിപിഎമ്മും ബിജെപിയും പർവ്വതീകരിക്കുന്നതുപോലെ കോൺഗ്രസ്സിനുള്ളിൽ ഒരു കലാപവും നടക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.ദൗർബല്യങ്ങളെ മറികടന്ന് കെ.സുധാകരൻ പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നത് പാർട്ടി ശക്തിപ്പെടണമെന്നാണ്.അതിനാണ് കോൺഗ്രസ് നേതൃത്വം മുഖ്യപരിഗണന നൽകുന്നത്. എന്നാൽ എന്തെങ്കിലും അഭിപ്രായം പറയുന്നവരെയും അതിനൊപ്പം നിൽകുന്നവരെയും ഇല്ലായ്മ ചെയ്യുക എന്നുള്ള സിപിഎം ശൈലിയല്ല കോൺഗ്രസിനുള്ളതെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.
അതേസമയം തനിക്കെതിരെ പരാതിപ്പെട്ടവർ മുതിർന്ന നേതാക്കളല്ലെയെന്നും അവരോട് തനിക്ക് ഒരു പരാതിയുമില്ലെന്നുംകേരളത്തിലെ കോൺഗ്രസിന്റെ ചുമതലയുള്ള നേതാവ് താരീഖ് അൻവർ പറഞ്ഞു.
Content Highlights: Everyone in congress has the freedom of speech unlike cpm says kc venugopal