വടകര > സംസ്ഥാന വക്താവായി തിരുവഞ്ചൂര് രാധാകൃഷ്ണന്റെ മകന് അര്ജുനെയടക്കം നിയമിച്ചത് യൂത് കോണ്ഗ്രസ് സംസ്ഥാനകമ്മിറ്റി അറിയാതെയെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില് എംഎല്എ. നിയമനം ശരിയല്ലെന്നും റദ്ദാക്കണമെന്നും ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നേതൃത്വത്തിന് പരാതി അയച്ചത് താനാണെന്നും ഷാഫി വാര്ത്താ ലേഖകരോട് പറഞ്ഞു.
വിമര്ശനങ്ങള് എഐസിസി പ്രസിഡന്റിനേയും ജനറല് സെക്രട്ടറിയേയും അറിയിച്ചു. വക്താക്കളുടെ നിയമനം പെട്ടെന്നുണ്ടായതല്ല. ഒരു വര്ഷമായുള്ള നടപടിക്രമത്തിന്റെ ഭാഗമാണ്. അഖിലേന്ത്യാ — സംസ്ഥാന നേതാക്കള്ക്ക് ഇതില് പങ്കില്ല. ഓണ്ലൈനില് അപേക്ഷ നല്കിയവരെയാണ് തെരഞ്ഞെടുത്തത്. പട്ടിക റദ്ദാക്കിയതോടെ നിലവില് പ്രശ്നങ്ങള് ഒന്നുമില്ലെന്നും ഷാഫി പറഞ്ഞു.
വക്താക്കളാവാന് സംസ്ഥാന കമ്മിറ്റിയില് യോഗ്യരായവരുണ്ട്. നേതാക്കളുടെ മക്കളായതുകൊണ്ട് യോഗ്യത ഉണ്ടാവണമെന്നില്ല. സംഘടനാ വഴികളിലൂടെ നേതൃത്വത്തില് വരുന്നതിനെ സ്വാഗതം ചെയ്യുമെന്നും തിരുവഞ്ചൂരിന്റെ മകന്റെ നിയമനത്തെപ്പറ്റി ഷാഫി പറഞ്ഞു.