Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

താലിബാനിൽ നിന്നും പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവെച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്

by News Desk
September 2, 2021
in AUSTRALIA, SPORTS
0
താലിബാനിൽ-നിന്നും-പച്ചക്കൊടി;-ഓസ്ട്രേലിയ,-ഇന്ത്യ-പര്യടനം-ലക്ഷ്യംവെച്ച്-അഫ്ഗാൻ-ക്രിക്കറ്റ്-ബോർഡ്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര കളിക്കാൻ താലിബാൻ അനുവാദം നൽകിയതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. ഈ വർഷം നടക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഉൾപ്പെടുന്ന പരമ്പരക്ക് താലിബാൻ പച്ചക്കൊടി കാണിച്ചതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബുധനാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് ഷിൻവാരി പറയുന്നതനുസരിച്ച്, അടുത്ത വർഷം ഒരു ടെസ്റ്റ് പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യ സന്ദർശിക്കാനും സാധ്യതയുമുണ്ട്.

“താലിബാൻ സർക്കാർ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ട്, ഞങ്ങളുടെ എല്ലാ മത്സരങ്ങളും മുൻനിശ്ചയിച്ച പ്രകാരം നടക്കും. താലിബാൻ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തെയും അതിനു പിന്നാലെ 2022ന്റെ ആദ്യ പാദത്തിൽ നടക്കുന്ന ഇന്ത്യൻ പര്യടനത്തെയും പിന്തുണയ്ക്കുന്നതായി താലിബാൻ കൾച്ചറൽ കമ്മീഷൻ വക്താവ് ഞങ്ങളോട് പറഞ്ഞു,” ഷിൻവാരി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നവംബർ 27നും ഡിസംബർ ഒന്നിനും ഇടയിൽ ഹോബാർട്ടിൽ ആണ് നടക്കുക. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന പരമ്പര കോവിഡും യാത്ര നിയന്ത്രണങ്ങൾ മൂലവും മാറ്റിവെക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് അഫ്ഗാനിസ്ഥാൻ ഒക്ടോബർ 17 മുതൽ നവംബർ 15 വരെ യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കും. എന്നാൽ പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര അടുത്ത വർഷം വരെ മാറ്റിവച്ചിട്ടുണ്ട്.

“അവർ (താലിബാൻ) ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു, ഞങ്ങൾക്ക് അവരിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചു. അവർ സ്പോർട്സിനെ പിന്തുണയ്ക്കുമെന്നതിന് യുവാക്കൾക്ക് ഉള്ള വ്യക്തമായ സന്ദേശമാണിത്. ഇതൊരു നല്ല അടയാളമാണ്,” ഷിൻവാരി പറഞ്ഞു.

എന്നാൽ, വനിതാ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഞങ്ങൾക്ക് ഇപ്പോൾ അറിയില്ല. അത് സർക്കാർ തീരുമാനിക്കും.” എന്നായിരുന്നു ഷിൻവാരിയുടെ മറുപടി.

2001ൽ താലിബാൻ ഭരണം അവസാനിച്ച ശേഷമാണ് അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം വന്നത്. എന്നാൽ 2017ൽ അഫ്ഗാനിസ്ഥാന് ഐസിസി ടെസ്റ്റ് ക്രിക്കറ്റ് പദവി നൽകിയതോടെയാണ്‌ ടീം കൂടുതൽ പുരോഗതി നേടിയത്.

കഴിഞ്ഞ വർഷം 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി എസിബി കേന്ദ്ര കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ വനിതാ ടീം പിരിച്ചുവിടുകയാണെങ്കിൽ, അത് ഭരണസമിതിയിൽ രാജ്യത്തിന്റെ നിലപാടിന് ഭീഷണിയാകും.

Also read: ഐസിസി ടെസ്റ്റ് റാങ്കിങ്: ജോ റൂട്ട് ഒന്നാമത്; കോഹ്‌ലിയെ മറികടന്ന് രോഹിത്

മറ്റു അന്താരാഷ്ട്ര മത്സരങ്ങളെ കുറിച്ചും ആലോചിക്കുകയാണെന്ന് ഷിൻവാരി പറഞ്ഞു. “അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവരടങ്ങുന്ന ഒരു ടി 20 ത്രിരാഷ്ട്ര പരമ്പരയ്ക്കായി ശ്രമിക്കുന്നുണ്ട്. മിക്കവാറും അത് ടി 20 ലോകകപ്പിന് മുൻപായി യുഎഇയിൽ നടക്കും. ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമിന് വേണ്ടി ഖത്തറിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്നും,” അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളും ഉടൻ ആരംഭിക്കുമെന്ന് സിഇഒ പറഞ്ഞു. എല്ലാ പ്രവിശ്യകളുമായും ഞങ്ങൾ ഒരു ഏകദിന ടൂർണമെന്റ് കളിക്കും. അതിനെ ലിസ്റ്റ് എ ടൂർണമെന്റ് എന്നാണ് വിളിക്കുന്നത്. ഇത് ഉടൻ നമ്മുടെ ആരംഭിക്കും, ലോകമെമ്പാടും സംപ്രേഷണം ചെയ്യുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

നേരത്തെ, താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്ന് ഷിൻവാരി പറഞ്ഞിരുന്നു. “ക്രിക്കറ്റിന്റെ സൗന്ദര്യം, അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നതാണ്. ഏത് സാഹചര്യത്തിലുമായിക്കോട്ടെ. കഴിഞ്ഞ 20 വർഷമായി, താലിബാൻ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാർക്ക് ഒരു ദോഷവും ഞങ്ങൾ കാണുന്നില്ല, കഴിഞ്ഞ 20 വർഷത്തിനിടെ ഒരു അപകടവും ഉണ്ടായിട്ടില്ല. കായികരംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല,” അദ്ദേഹം പറഞ്ഞു.

The post താലിബാനിൽ നിന്നും പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവെച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് appeared first on Indian Express Malayalam.

ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook  ഗ്രൂപ്പിൽ അംഗമാകാൻ 👇

Follow this link to join Oz Malayalam WhatsApp group: https://chat.whatsapp.com/GXamgHEQmxLAZtd5ZXkUHF
Please Like our facebook page >> https://www.facebook.com/OzMalayalam

Previous Post

വാരിയംകുന്നനിൽനിന്ന്‌ പിന്മാറി പൃഥ്വിരാജും ആഷിക്‌ അബുവും

Next Post

പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർമ്മിക്കാം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
368
രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
Next Post
പഴങ്ങൾ-കഴിക്കുമ്പോൾ-ഈ-കാര്യങ്ങൾ-ഓർമ്മിക്കാം

പഴങ്ങൾ കഴിക്കുമ്പോൾ ഈ കാര്യങ്ങൾ ഓർമ്മിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.