കൊച്ചി: വിശാൽ നയകനാവുന്ന പുതിയ ക്രൈം ത്രില്ലർ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ തുടങ്ങി. പേരിട്ടിട്ടില്ലാത്ത #വിശാൽ32 സിനിമയിലെ നായിക തെലുങ്ക്- തമിഴ് താരം സുനൈനയാണ്.
തമിഴിലെ നായക നടന്മാരായ ഉറ്റ സുഹൃത്തുക്കൾ, രമണയും നന്ദയും ചേർന്നാണ് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. സൺ ടി വി യിലെ ജനപ്രിയ പരിപാടിയായിരുന്നു “നാം ഒരുവർ” നിർമ്മിച്ച് മിനിസ്ക്രീനിൽ വിജയം നേടിയ ഇരുവരും വിശാൽ 32 ലൂടെ ബിഗ് സ്ക്രീനിൽ നിർമ്മാതാക്കളാവുകയാണ്. നവാഗതനായ ഏ. വിനോദ്കുമാറാണ് രചനയും സംവിധാനവും.
കരിയറിലെ സുപ്രധാന ചിത്രമായിരിക്കും ഇതെന്നാണ് നായിക സുനൈന പറഞ്ഞത്. നേരത്തേ ” സമർ ” എന്ന സിനിമയിൽ വിശാലിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സുനൈന വിശാലിൻ്റെ നായികയായി അഭിനയിക്കുന്നത്. ബാലസുബ്രമണ്യം ഛായഗ്രഹണവും , സാം. സി. എസ് സംഗീത സംവിധാനവും നിർവഹിക്കുന്നു. വിശാൽ 32 ൻ്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു. വാർത്താവിതരണം സി. കെ. അജയ് കുമാർ.