കൊച്ചി > വൃക്ക ദാനം ചെയ്യാൻ ക്രിമിനൽ കേസിലെ പ്രതിക്ക് അനുമതി നിഷേധിച്ചത് ഹൈക്കോടതി റദ്ദാക്കി.
മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം എന്നീ തരം തിരുവുകൾ ഇല്ലന്നും എല്ലാവരിലും മനുഷ്യ രക്തമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണപിള്ളക്ക് വ്യക്ക ദാനം ചെയ്യാൻ അനുമതി തേടി തിരുവനന്തപുരം പൂന്തുറ സ്വദേശിയും സുഹൃത്തുമായ സജീവ് സമർപ്പിച്ച അപേക്ഷയാണ് എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതി തള്ളിയത്. രാധാകൃഷ്ണപിള്ളയുടെ സുഹൃത്തും ഡ്രൈവറുമാണ് സജീവൻ. സമിതി തീരുമാനത്തിനെതിരെ രാധാകൃഷ്ണപിളളയും സജീവും സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ പ രിഗണിച്ചത്. ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് വൃക്ക ദാനം ചെയ്യാൻ വിലക്കി ഉത്തരവുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി അനുമതി നിഷേധിച്ചത്. അപേക്ഷയിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.