മുംബൈ: 2008 നവംബർ 26 ൻ്റെഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പുറത്തിറങ്ങുന്ന മെഡിക്കൽ ഫിക്ഷണല് ഡ്രാമ “മുംബൈ ഡയറീസ് 26/11 ” ന്റെ ട്രെയ്ലർ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യയില് നടന്ന ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ ഡോക്ടര്മാര്, പോലീസ് തുടങ്ങിയ മുന്നിര പോരാളികൾക്ക് പ്രണാമമര്പ്പിച്ചു കൊണ്ട് ആമസോണ് പ്രൈം വീഡിയോ പുറത്തിറക്കി. ആമസോണ് പ്രൈം വീഡിയോ ഇന്ത്യ ഹെഡ് ഓഫ് ഒറിജിനല്സ് അപര്ണ്ണ പുരോഹിത്, സംവിധായകനും ക്രിയേറ്ററുമായ നിഖില് അദ്വാനി, നിര്മ്മാതാക്കള്, സീരീസിലെ താരങ്ങള് തുടങ്ങിയവർ പങ്കെടുത്തു.
നിഖില് അദ്വാനി അവതരിപ്പിക്കുന്ന എമ്മയ് എന്റര്ടെയ്ന്മെന്റിലെ മോനിഷ അദ്വാനി, മധു ഭോജ്വാനി എന്നിവർ നിര്മ്മിച്ച് നിഖില് അദ്വാനിയും നിഖില് ഗോണ്സാല്വസും ചേര്ന്ന് സംവിധാനം നിര്വഹിച്ച മുംബൈ ഡയറീസ് 26/11 2008 നവംബര് 26 ന് മുംബൈ നഗരത്തില് നടന്ന ഭീകരാക്രമണത്തിൽ നിരവധി പേരുടെ ജീവന് രക്ഷിക്കാന് അക്ഷീണം പ്രയത്നിച്ച ഡോക്ടര്മാര്, നഴ്സുമാര്, പാരാമെഡിക്കല് ജീവനക്കാര്, ആശുപത്രി ജീവനക്കാര് എന്നിവരുടെ കഥയാണ് അവതരിപ്പിക്കുന്നത്. കൊങ്കണ സെന് ശര്മ്മ, മോഹിത് റെയ്ന, ടീന ദേശായ്, ശ്രേയ ധന്വന്തരി, സത്യജിത്ത് ദുബെ, നതാഷ ഭരദ്വാജ്, മൃണ്മയീ ദേശ്പാണ്ഡെ, പ്രകാശ് ബെലവാദി തുടങ്ങിയവരടക്കമുള്ള പ്രതിഭാധനരായ താരനിരയാണ് സീരീസില് അണിനിരക്കുന്നത്. 240 ലധികം രാജ്യങ്ങളിലായി ആമസോണ് പ്രൈം വീഡിയോയില് സെപ്തംബര് 9ന് റിലീസ് ചെയ്യും.