പല സംഘടനകളും കമ്പനികളും ഈ അവസ്ഥയെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതെ സമയം ധനകാര്യ സേവന കമ്പനിയായ സിറോദ ഇക്കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി തങ്ങൾ ചെയ്ത ഒരു ബോണസ് പ്രോഗ്രാമിനെപ്പറ്റി കമ്പനിയുടെ സിഇഓ നിഥിൻ കാമത്ത് അടുത്തിടെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
എല്ലാ മാസവും പുരോഗതി പങ്കിടേണ്ട രീതിയിൽ 12 മാസത്തെ ‘ഗെറ്റ്-ഹെൽത്തി ഗോൾ’ (get-healthy goal) ക്രമീകരിക്കാനാണ് ആദ്യ ലോക്ക്ഡൗൺ കഴിഞ്ഞപ്പോൾ തന്നെ സിറോദ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞത്. വ്യായാമം, നടത്തം, ജിം, യോഗ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കാം. 12 മാസത്തിന് ശേഷം ലക്‌ഷ്യം നേടുന്നവർക്ക് ഒരു മാസത്തെ ശമ്പള ബോണസും 10 ലക്ഷം രൂപയുടെ ലക്കി ഡ്രോയും. എങ്ങനെയുണ്ട്?
“വർക്ക് ഫ്രം ഹോം ചെയ്ത ഭൂരിപക്ഷം പേരെ പോലെ ആദ്യ ലോക്ക്ഡൗണിന് ശേഷം ഞങ്ങളുടെ ടീമിലെ എല്ലാവരുടെയും ആരോഗ്യം ശാരീരിക വ്യായാമങ്ങളുടെ അഭാവം, ജോലി-ജീവിത അസന്തുലിതാവസ്ഥ, മോശം ഭക്ഷണക്രമം എന്നിവ മൂലംവളരെ മോശമായിരുന്നു. അപ്പോഴാണ് എങ്ങനെ ജീവക്കാരെ ആരോഗ്യവാന്മാരാക്കാം എന്ന് ഞങ്ങൾ ചിന്തിച്ചത്”, നിധിൻ ട്വീറ്റ് ചെയ്‌തു. തുടർന്നുള്ള ട്വീറ്റുകളിൽ ബോണസ്സിന്റെയും ലക്കി ഡ്രോയുടെ വിവരങ്ങൾ പറഞ്ഞതിന് ശേഷം മികച്ച പ്രതികരണമാണ് പദ്ധതിയ്ക്ക് ലഭിച്ചത് എന്ന് നിധിൻ പറയുന്നു. ഇതോടെ ഈ സംവിധാനം സ്ഥിരമാക്കിയതായും നിതിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മുൻപും ജീവക്കാർ ജോലി-ജീവിത സന്തുലിതാവസ്ഥ നേടാൻ വൈകുന്നേരം 6 മണിക്ക് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട ചാറ്റുകൾ ‘
‘ (തിരിഞ്ഞു നോക്കാതിരിക്കുന്നതിലൂടെ) പ്രശ്നം കൈകാര്യം ചെയ്യണം എന്ന് നിധിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ജോലി കഴിയുമ്പോഴുണ്ടാകുന്ന ക്ഷീണം, തല പെരുക്കുന്ന അവസ്ഥ തുടങ്ങിയവ ഇതോടെ മാറുമോ എന്നാണ് തങ്ങൾ നിരീക്ഷിക്കുന്നത് എന്ന് നിതിൻ കാമത്ത് പറഞ്ഞു.