തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് കെ മുരളീധരൻ എം.പി. നിലവിലുള്ള അപശബ്ദങ്ങളെ പരിഹരിച്ച് പാർട്ടിയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ ഡയറി ഉയർത്തിക്കാണിച്ചതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. ചർച്ച ചെയ്യാതെയാണ് തീരുമാനങ്ങൾ എടുത്തത് എന്ന് പറഞ്ഞപ്പോൾ അങ്ങനെയല്ല എന്ന് തെളിയിക്കാൻ വേണ്ടിയാണ് അദ്ദേഹം ഡയറി ഉയർത്തിക്കാണിച്ചത്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. താനായിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു. എന്നാൽ എല്ലാ ശൈലികളും കോൺഗ്രസിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടിയിൽ ഇടഞ്ഞു നിൽക്കുന്ന എ.വി ഗോപിനാഥിന് കെപിസിസി ഭാരവാഹി പട്ടിക വരുമ്പോൾ പരിഗണന കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലേക്ക് യുവാക്കൾ വരട്ടെ. പാർട്ടിയിൽ സീനിയർ നേതാക്കന്മാരെ പരിഗണിക്കണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാർട്ടി തീർച്ചയായും പരിഗണിക്കും. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല എന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: K Muraleedharan MP says groupsin Congress is over