തിരുവനന്തപുരം> ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തില്‍ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. ഡിസിസി പട്ടികയില്‍ കേരളത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മാത്രമല്ല ചര്‍ച്ച നടന്നുവെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കേരളത്തില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു . പരസ്യപ്രതികരണവുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോട പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കവും തമ്മില്‍ തല്ലും രൂക്ഷമായി.അതേസമയം, സസ്പെന്ഷന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ശിവദാസന്‍ നായരും രംഗത്തെത്തി. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചര്‍ച്ചയെന്നും തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ശിവദാസന്‍ പ്രതികരിച്ചു.
പാര്‍ട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമര്‍ശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം. കോണ്‍ഗ്രസ് കോണ്ഗ്രസല്ലാതാകുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.