തിരുവനന്തപുരം > കോവിഡ് മഹാമാരി സമയത്ത് പരമാവധി പേരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈന് ചെയ്ത് മികച്ച ചികിത്സ നല്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മികച്ച രീതിയിലുള്ള കോവിഡ് പരിശോധനയാണ് ഇവിടെ നടത്തുന്നത്. ജനസാന്ദ്രത കണക്കിലെടുത്ത്, വാര്ഡ് തലത്തില് വരെയുള്ള പരിശോധനാ നിരക്കുകള് പരിഗണിച്ചു കൊണ്ടുള്ള സൂക്ഷ്മമായ പ്രാദേശിക കോവിഡ് പ്രതിരോധം ആണ് കേരളം പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വരെ 3.09 കോടി പരിശോധനകളാണ് നടത്തിയത്. രോഗവ്യാപനമുള്ളിടത്ത് പത്തിരട്ടി പരിശോധനകളാണ് നടത്തുന്നത്. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്റ്റ വൈറസ് ഭീഷണിയുള്ളതിനാല് പരമാവധി പരിശോധനകള് നടത്തി രോഗികളെ കണ്ടെത്തി ക്വാറന്റൈനിലാക്കാനും മികച്ച ചികിത്സ നല്കാനുമാണ് ശ്രമിക്കുന്നത്. എന്നുകരുതി ആര്.ടി.പി.സി.ആര്. പരിശോധന കുറയ്ക്കുന്നില്ല. ഇന്നലെ മാത്രം 70,000ത്തോളം ആര്.ടി.പി.സി.ആര്. പരിശോധന നടത്തിതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആര്ടിപിസിആര് പരിശോധനകള് നടത്തുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിന് വാര്ത്താസമ്മേളനത്തില് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി
ആന്റിജന് പരിശോധനയില് അരമണിക്കൂറിനുള്ളില് പരിശോധനാ ഫലം ലഭ്യമാകും. എല്ലാ സര്ക്കാര് ആശുപത്രികളിലും ഇത് ചെയ്യാനുള്ള സൗകര്യമുണ്ട്. ആന്റിജന് പരിശോധന നെഗറ്റീവായാലും രോഗലക്ഷണമുള്ളവര്ക്ക് വീണ്ടും ആര്.ടി.പി.സി.ആര്. പരിശോധന നടത്തുന്നു. പ്രാഥമിക സമ്പര്ക്ക പട്ടികയിലുള്ളവര്ക്കും ആര്.ടി.പി.സി.ആര്. ആണ് നിര്ദേശിക്കുന്നത്. അവരില് പരിശോധനാ ഫലം നെഗറ്റീവായാലും ക്വാറന്റൈന് നിര്ബന്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.