ലീഡ്സ്: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്നിങ്സിനും 76 റൺസിനുമാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് കുറിച്ച 354 റൺസ് ലീഡ് മറികടക്കാൻ ശ്രമിച്ച ഇന്ത്യ 278 റൺസിനു ഓൾഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഒലി റോബിൻസൺ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. സ്‌കോര്‍ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ സെഞ്ചുറിക്ക് ഒമ്പത് റൺസ് അകലെ ചേതേശ്വര്‍ പൂജാരയെയും(91) അർധ സെഞ്ചുറിയോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും(55) നഷ്ടമായി. റോബിൻസണാണ് ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. അതിനു ശേഷം കണ്ടത് ഇന്ത്യയുടെ കൂട്ടത്തകർച്ച ആയിരുന്നു.
പിന്നീട് വന്ന അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവർ അതിവേഗം കീഴടങ്ങി. അവസാനം വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും അത് അധിക സമയം നീണ്ടു നിന്നില്ല.
Also read: ‘ഇതാണ് ഞങ്ങള്‍ക്കറിയാവുന്ന രോഹിത്’; അപ്പര്‍ കട്ടില്‍ വാചാലരായി ഗവാസ്കറും മഞ്ജരേക്കറും
ഇംഗ്ലണ്ടിന് വേണ്ടി റോബിന്‍സണിനു പുറമെ ക്രെയ്ഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റും മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 432 റണ്‍സ് സ്വന്തമാക്കി.
The post India vs England 3rd Test: നാലാം ദിനം ഇന്ത്യക്ക് കൂട്ടത്തകർച്ച; ഇംഗ്ലണ്ടിന് ഇന്നിങ്‌സ് ജയം appeared first on Indian Express Malayalam.