കൊച്ചി: കൊച്ചി ലഹരിക്കടത്ത് കേസിൽ പ്രതിയെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത കൂട്ടുപ്രതി ഷബ്ന. ലഹരിക്കേസിൽ തന്നെ കൂടാതെ തയ്ബ എന്നൊരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ഷബ്ന എന്തിനാണ് തയ്ബയെ ഒഴിവാക്കിയതെന്നും ചോദിച്ചു. പ്രതികളെ മാധ്യമങ്ങൾക്ക് മുൻപിൽ ഹാജരാക്കിയപ്പോൾ ഷബ്ന എക്സൈസ് ഉദ്യോഗസ്ഥരോട്ഇക്കാര്യം ആരായുന്നദ്യശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കേസിൽ രണ്ടുപേരെ ഒഴിവാക്കിയത് സംശയകരമാണെന്നുംഎക്സൈസിന്റെ നടപടിയിൽ വലിയ വീഴ്ച ഉണ്ടെന്നുംഅഡീഷണൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. യാതൊരു പരിശോധനയും കൂടാതെയാണ് രണ്ടു പേരെ ഒഴിവാക്കിയതെന്ന് അഡീഷണൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ എടുത്ത ചിത്രത്തിൽ ആറുപേരുണ്ട്. എന്നാൽ പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൽ ഹാജരാക്കിയപ്പോൾ അഞ്ചു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് എക്സൈസിനെ വെട്ടിലാക്കിയത്. ഇതിന് കൂടുതൽ ബലം പകരുന്ന ദ്യശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തയ്ബയോടൊപ്പം കാസർകോട് സ്വദേശി മുഹമ്മദ് ഫൈസലിനെയും ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ രണ്ടു പേരെയും വിളിച്ച ചോദ്യം ചെയ്യാൻ എക്സൈസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു.
Content Highlights: shabna comes aganist excise for excluding accused thaiba