തിരുവല്ല > പ്രശസ്ത പാചകവിദഗ്ധനും സിനിമ നിര്‍മാതാവുമായ എം വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളില്‍ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യ ഷീബയുടെ മരണം. നഷ്വ ഏക മകളാണ്. പാചകരംഗത്താണ് നൗഷാദ് ശ്രദ്ധനേടുന്നത്. തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നാണ് പാചകത്തോടുള്ള താല്പര്യം പകര്‍ന്നു കിട്ടിയത്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു.
തുടര്‍ന്ന് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്ററന്റ് ശൃംഘല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു.
പ്രമുഖ കേറ്ററിങ് ഭക്ഷണശാല ശൃംഖലയായ നൗഷാദ് ദ ബിഗ് ഷെഫിന്റെ ഉടമയാണ് അദ്ദേഹം. പിതാവും തിരുവല്ലയിൽ തന്നെ ഭക്ഷണശാല നടത്തി വരികയായിരുന്നു. ഇദ്ദേഹത്തിൽ നിന്നുമാണ് നൗഷാദിന് പാചക താത്പര്യം ലഭിച്ചത്.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസ് മേഖലയിലെ സാധ്യതകളെ കുറിച്ച് പഠിക്കുകയും കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രസിദ്ധമാകുകയും ചെയ്തിരുന്നു.
നൗഷാദിന്റെ സുഹൃത്തും നിർമാതാവും കൂടിയായ നൗഷാദ് ആലത്തൂരാണ് ഗുരുതരാവസ്ഥയിലായിരുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നൗഷാദിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും നൗഷാദ് ആലത്തൂർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
സിനിമയോട് വലിയ താല്പര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു. . ടെലിവിഷന്‍ ചാനലുകളില്‍ കുക്കറി ഷോകളുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടിരുന്നു.