കോഴിക്കോട്: എം.എസ്.എഫ്. നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ഹരിത നേതാക്കൾ നൽകിയ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഫെയ്സ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനവുമായി പി.കെ. നവാസ് എത്തിയത്. ആരോപണ വിധേയരായ നേതാക്കൾ ഫെയ്സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാൽ മതിയെന്ന തീരുമാനമായിരുന്നു ഇന്ന് നേതൃത്വം കൈക്കൊണ്ടത്. ഒപ്പം ഹരിത നൽകിയ പരാതി പിൻവലിക്കാനും തീരുമാനിച്ചിരുന്നു.
ഒരു വനിതാ പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നുവെന്ന് നവാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം